പായിപ്പാട് ജലോത്സവം: കാരിച്ചാൽ ചുണ്ടൻ ജേതാവ്
1453909
Tuesday, September 17, 2024 11:28 PM IST
ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കാരിച്ചാൽ ചുണ്ടൻവള്ളസമിതിയുടെ പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ ജേതാവായി. മേല്പാടം ബോട്ട് ക്ലബ്ബിന്റെ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേല്ലാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് കാരിച്ചാൽ ചുണ്ടൻ ജേതാവായത്.
മഹേഷ് കെ. നായർ ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബിൻ്റെ പായിപ്പാടൻ ചുണ്ടന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. ലൂസേഴ്സ് മത്സരത്തിൽ ഷാഹുൽ ഹമീദ് ഇഹ്സാൻ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടാൻ ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി എന്നീ ചുണ്ടൻ വള്ളങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ ദേവരാജൻ ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തിയപ്പോൾ ആനാരിയും കരുവാറ്റയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജലമേള ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.