പിഴക്: സൗജന്യ ഡയാലിസ് കിറ്റ് വിതരണത്തിനുള്ള തുക സമാഹരണ ലക്ഷ്യവുമായി വൈസ്മെന്‍ ഇന്റര്‍നാഷണല്‍ പിഴക് ചാപ്റ്റര്‍ വാക്കത്തോണ്‍ 2024 മത്സരം നടത്തി. മാണി സി. കാപ്പന് എംഎല്‍എ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസ് മലയില്‍ അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ജോസ് ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിലാഷ് കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സണ്ണി വി. സക്കറിയാസ്, മുന്‍ ഗവര്‍ണര്‍ കെ.എം. ചെറിയാന്, പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ റോക്കി തോമസ്, സെക്രട്ടറി റോയി സെബാസ്റ്റ്യന്‍, തോമസ് അഗസ്റ്റിന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ സാന്ദ്ര സുരേന്ദ്രന് ഒന്നാംസ്ഥാനവും അനന്ദു അനില്‍ രണ്ടാം സ്ഥാനവും പോള്‍ തച്ചാംപുറം മൂന്നാം സ്ഥാനവും നേടി.