വാഴൂർ ബ്ലോക്കിൽ ബന്ദിപ്പൂവ് വിളവെടുപ്പുത്സവം
1451999
Monday, September 9, 2024 11:46 PM IST
വാഴൂർ: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ആറ് പഞ്ചായത്തുകളിലുമായി 12.5 ഹെക്ടർ സ്ഥലത്ത് നടത്തിയ ബന്ദിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് നെടുങ്കുന്നം പഞ്ചായത്തിലെ നാളികേര ഉത്പാദക സംഘത്തിലെ കർഷകരുടെ കൃഷിയിടത്തിൽ നടത്തി.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു.
നെടുങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, പി.എം. ജോൺ, രഞ്ജിനി ബേബി, ലത ഉണ്ണിക്കൃഷ്ണൻ, വർഗീസ് ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി സോമൻ, കൃഷി ഓഫീസർ അനിൽ സെബാസ്റ്റ്യൻ, വി.എം. ജോസഫ്, വി.എ. ചാക്കോ എന്നിവർ പ്രസംഗിച്ചു.