കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സര്ഗക്ഷേത്രയ്ക്കുള്ള പങ്ക് വലുത്: മാര്‍ ആലഞ്ചേരി
1424251
Wednesday, May 22, 2024 6:52 AM IST
ചങ്ങനാശേരി: കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സര്ഗക്ഷേത്രപോലെയുള്ള പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്നും ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായി മനുഷ്യ മനസിനെ ഒരുമിപ്പിക്കാനുള്ള കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
സര്‍ഗക്ഷേത്ര കള്‍ച്ചറല്‍, ചാരിറ്റബിള്‍, മീഡിയ ആൻഡ് അക്കാഡമിക് സെന്റര്‍ ഫോറങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഭാരവാഹികളുടെ സത്യപ്രതിജ്ഞയും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍.
സര്‍ഗക്ഷേത്ര രക്ഷാധികാരി റവ. ഡോ. തോമസ് കല്ലുകളം സിഎംഐ അധ്യക്ഷത വഹിച്ചു. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ.ഡോ. ജോസഫ് ചേന്നാട്ടുശേരി മുഖ്യപ്രഭാഷണം നടത്തി. സര്‍ഗക്ഷേത്ര ഡയറക്റ്റര്‍ ഫാ. അലക്സ് പ്രായിക്കളം, ഫാ. ആന്റണി ബംഗ്ലാവ്പറമ്പില്‍, ഫാ. തോമസ് ഉറുമ്പിത്തടത്തില്‍,
വര്‍ഗീസ് ആന്റണി, ജിജി ജോര്‍ജ്, ജോസ് ജോസഫ് നടുവിലേഴം, പനാമ ജോസ്, ഡോ. ആന്റണി തോമസ്, സിബിച്ചന് തരകംപറമ്പില്, എസ്. പ്രേമചന്ദ്രന്, മഞ്ജു ബിജോയ്, എം.എ. ആന്റണി, ജോര്‍ജ് വര്‍ക്കി, അഡ്വ. റോയ് തോമസ്, ജോസ്ഫുകുട്ടി ചീരംവേലില്‍, എം.ടി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സര്‍ഗക്ഷേത്ര സര്‍ഗസംഗീതം എഴുപതാം എപ്പിസോഡും ഇതോടനുബന്ധിച്ചു നടന്നു. വിവിധ തലങ്ങളില്‍ മികവ് തെളിയിച്ച ടോജി തോമസ് കല്ലുകളം, ജോണി ആശംസ, കെ.ഒ. ബിജുമോന്, എം.എ. ആന്റണി, ജിജി കോട്ടപുറം, ജോയിച്ചന്‍ പാത്തിക്കല്‍, ജോര്‍ജ് തേവലക്കര, ഡോ. ജയിംസ് മണിമല, എന്‍.ജെ. ജോസഫ് കുഞ്ഞ്, ഡോ. സണ്ണി സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് കര്‍ദിനാള്‍ ഉപഹാരങ്ങള്‍ നല്കി.