കളര്‍കോട് മുതല്‍ പക്കി പാലം വരെ ഇന്നു ഗതാഗത നിയന്ത്രണം
1394954
Friday, February 23, 2024 7:25 AM IST
ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി കളര്‍കോട് മുതല്‍ പക്കി പാലം വരെയുള്ള ഭാഗത്ത് അവസാനഘട്ട ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു രാവിലെ ആറുമുതല്‍ രാത്രി ഏഴുവരെ എസി റോഡില്‍ കളര്‍കോട് ജംഗ്ഷന് മുതല്‍ പൂപ്പള്ളി ജംഗ്ഷന് വരെ ഗതാഗതം തടസപ്പെടും.
ഈ ഭാഗത്തുകൂടി കടന്നുപോകാനുള്ള കെഎസ്ആര്‍ടിസി ബസുകളും സ്കൂള്‍ വാഹനങ്ങളും ഒഴികെയുള്ള മറ്റ് എല്ലാ ദീര്‍ഘദൂര വലിയവാഹനങ്ങളും മേല്‍പ്പറഞ്ഞ സമയത്ത് ആലപ്പുഴ ഭാഗത്തുനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കളര്‍കോട് എസ്എന്‍ കവല വഴി എസി റോഡിലേക്കും ചങ്ങനാശേരി ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൂപ്പള്ളി-എസ്എന്‍ കവല വഴിയും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.