പാമ്പാടി: കായിക പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ച് പുതുപ്പള്ളിയെ സ്പോർട്സ് ഹബ്ബായി മാറ്റാൻ പരിശ്രമിക്കുമെന്ന് ചാണ്ടി ഉമ്മൻ. പാമ്പാടി കെജി കോളേജിൽ നടന്ന എംജി സർവകലാശാല തായ്ക്വോണ്ടോ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. മിനി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ തായ്ക്വോണ്ടോ അസോസിയേഷൻ വൈസ് പ്രസിഡന്റ് സോജൻ കെ.സി., എം ജി സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, കെ.ജി. കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ അബു ജോസഫ് സി. എന്നിവർ പ്രസംഗിച്ചു. വനിതാ വിഭാഗത്തിൽ സെന്റ് തെരേസാസ് കോളജ് ചാമ്പ്യൻമാരായി. മഹാരാജാസ് കോളജ് രണ്ടാം സ്ഥാനം നേടി.