കുടുംബശ്രീ രജത ജൂബിലി ആഘോഷം
1339262
Friday, September 29, 2023 11:25 PM IST
കോരുത്തോട്: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ രജത ജൂബിലി വാർഷികാഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കോരുത്തോട് യാക്കോബായ പാരീഷ് ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, സിഡിഎസ് ചെയർപേഴ്സൺ അനീഷ ഷാജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് പള്ളിപ്പടി സ്കൂൾ ജംഗ്ഷനിൽനിന്നു സമ്മേളന നഗരിലേക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന രജത ജൂബിലി വാർഷികാഘോഷം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ സിഡിഎസ് അംഗം പി.എ. നിയാസ് റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റോംസ് കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രൻ, ഗിരിജാ സുശീലൻ, സന്ധ്യ വിനോദ്, ജാൻസി സാബു, മുഹമ്മദ് ഹാരിസ്, അജിത ഓമനക്കുട്ടൻ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ഗിരിജാ സുശീലൻ, അജിത ഓമനക്കുട്ടൻ എന്നിവരും പങ്കെടുത്തു.