ലോക കാൻസർദിനം: ജില്ലാതല സമ്മേളനം ഇന്ന് കുറവിലങ്ങാട്ട്
1264535
Friday, February 3, 2023 10:53 PM IST
കുറവിലങ്ങാട്: ലോക കാൻസർ ദിനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാതല സമ്മേളനം ഇന്ന് കുറവിലങ്ങാട് നടക്കും. രാവിലെ 11.30ന് സ്വകാര്യ ബസ് സ്റ്റാൻഡിലെ പി.ഡി. പോൾ മെമ്മോറിയൽ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ വിഷയാവതരണം നടത്തും. ഫാ. തോമസ് പഴവക്കാട്ടിൽ ചികിത്സാസഹായ വിതരണം നിർവഹിക്കും.
കേന്ദ്രബജറ്റില്‍ അവഗണന;
സിപിഎം പ്രതിഷേധയോഗം ഇന്ന്
പാലാ: കേന്ദ്രബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം നാലിന് പാലായില്‍ ധര്‍ണയും പൊതുയോഗവും നടത്തും. ളാലം പാലം ജംഗ്ഷനില്‍ നടത്തുന്ന ധര്‍ണ ജയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും.