ചാ​പ്പ​ലി​ലും കു​രി​ശടി​യി​ലും മോ​ഷ​ണം
Friday, June 14, 2024 11:39 PM IST
എട​ത്വ: ആ​ന​പ്ര​മ്പാ​ല്‍ തെ​ക്ക് നി​ത്യ​സ​ഹാ​യ മാ​താ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ചാ​പ്പ​ലി​ലും കു​രി​ശ്ശ​ടി​യി​ലും മോ​ഷ​ണം. മാ​താ​വി​ന്റെ തി​രു​രൂ​പ​ത്തി​ലും ചാ​പ്പ​ലി​നു​ള്ളി​ലെ ബ​ക്ക​റ്റി​ലും സൂ​ക്ഷി​ച്ചി​രു​ന്ന നോ​ട്ടു​മാ​ല​ക​ള്‍ മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്‌​ക്വോ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

മോ​ഷ​ണ സ്ഥ​ല​ത്ത് നി​ന്ന് മ​ണം പി​ടി​ച്ച പോ​ലീ​സ് നാ​യ സ​മീ​പ​ത്തെ വീ​ടി​ന്റെ സി​റ്റൗ​ട്ടി​ല്‍ ക​യ​റി​യ ശേ​ഷം പാ​ണ്ട​ങ്ക​രി ക്ഷേ​ത്ര​ത്തി​ന്റെ ഗേ​റ്റി​ല്‍ നി​ല​യു​റ​പ്പി​ച്ചു. മോ​ഷ്ടാ​വ് ക്ഷേ​ത്ര​ത്തി​ലും ക​ട​ക്കാ​ന്‍ ഉ​ന്നം​വെ​ച്ചി​രു​ന്ന​താ​യാ​ണ് സൂ​ച​ന. മാ​താ​വി​ന്റെ തി​രു​രൂ​പ​ത്തി​ലും ചാ​പ്പ​ലി​നു​ള്ളി​ലെ ബ​ക്ക​റ്റി​ലും സൂ​ക്ഷി​ച്ചി​രു​ന്ന നോ​ട്ടു​മാ​ല​ക​ളാ​ണ് മോ​ഷ്ടാ​വ് ക​വ​ര്‍​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​രി​ശ്ശ​ടി​യി​ല്‍ പ്രാ​ര്‍​ത്ഥി​ക്കാ​ന്‍ എ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് കു​രി​ശ്ശ​ടി ത​ക​ര്‍​ത്തി​ട്ട നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്.

വി​ശ്വാ​സി​ക​ള്‍ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ല്‍ അ​ര്‍​പ്പി​ക്കു​ന്ന നോ​ട്ടു​മാ​ല​ക​ള്‍ ചാ​പ്പ​ലി​നു​ള്ളി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ആ​റോ​ളം മാ​ല​ക​ള്‍ ബ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യാ​ണ് പ​ള്ളി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. കു​രി​ശ്ശ​ടി​യി​ലെ രൂ​പ​ത്തി​ലും നോ​ട്ടു​മാ​ല​യു​ണ്ടാ​യി​രു​ന്നു. മാ​താ​വി​ന്റെ രൂ​പ​ത്തി​ല്‍ അ​ണി​യി​ക്കു​ന്ന നോ​ട്ടു​മാ​ല​ക​ള്‍ നി​ര്‍​ദ്ദ​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​ന്‍ സൂ​ക്ഷി​ച്ച​താ​ണ് മോ​ഷ​ണം പോ​യ​ത്. എ​ട​ത്വ സി ​ഐ മി​ഥു​ന്‍ എ​സ്.​ഐ സ​ജി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.