കു​വൈ​റ്റി​ൽ തീ​പി​ടി​ത്തം: ഷെ​മീ​റി​ന്‍റെ മ​ര​ണം താ​മ​ര​ക്കു​ളം ഗ്രാ​മ​ത്തി​നു നൊ​മ്പ​ര​മാ​യി
Wednesday, June 12, 2024 11:07 PM IST
ചാ​രും​മൂ​ട്: കു​വൈ​റ്റി​ലെ ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ത്ത​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട ഷെ​മീ​റി​ന്‍റെ വേ​ര്‍​പാ​ട് താ​മ​ര​ക്കു​ളം ഗ്രാ​മ​ത്തി​നു നൊ​മ്പ​ര​മാ​യി. ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി തു​ണ്ടു​വി​ള ഉ​മ്മ​ര്‍​ദീ​ന്‍-​സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഷെ​മീ​ര്‍. കൊ​ല്ലം ഓ​യൂ​രി​ല്‍നി​ന്ന് 15 വ​ര്‍​ഷം മു​മ്പാ​ണ് ഉ​മ്മ​ര്‍​ദീ​നും കു​ടും​ബ​വും താ​മ​ര​ക്കു​ളം വ​യ്യാ​ങ്ക​ര​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സ​മാ​യ​ത്. നി​ര്‍​മാണമേ​ഖ​ല​യി​ലാ​ണ് ഉ​മ്മ​ര്‍ദീ​ന് ജോ​ലി. പ​ത്തുവ​ര്‍​ഷം മു​മ്പാ​ണ് ആ​ന​യ​ടി​യി​ല്‍ സ്വ​ന്ത​മാ​യി വീ​ടു​വ​ച്ച് താ​മ​സ​മാ​യ​ത്.
അ​ഞ്ചുവ​ര്‍​ഷ​മാ​യി കു​വൈ​റ്റി​ല്‍ ഓ​യി​ല്‍ ഗ്യാ​സ് ക​മ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ സു​റു​മി. ഒ​മ്പ​തുമാ​സം മു​മ്പാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​ന്ന് മ​ട​ങ്ങി​യ​ത്. മു​ഹ​മ്മ​ദ് നി​ജാ​സാ​ണ് സ​ഹോ​ദ​ര​ന്‍.

ഷെ​മീ​റി​ന്‍റെ അ​ടു​ത്ത നാ​ട്ടു​കാ​ര​നും ക​മ്പ​നി​യി​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന താ​മ​ര​ക്കു​ളം ഉ​ണ്ടാ​നയ്യ​ത്തുവി​ള ജ​ലാ​ലു​ദീ​ന്‍റെ മ​ക​ന്‍ നെ​ജീ​മി​ന് (31) അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​താ​യും ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. താ​മ​സ​സ്ഥ​ല​മാ​യ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​പ്പോ​ള്‍ ന​ജീ​മും റൂ​മി​ലു​ണ്ടാ​യി​രു​ന്ന​വ​രും ജ​ന​ല്‍ പൊ​ളി​ച്ച് പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.