മാ​വേ​ലി​ക്ക​ര-​ക​റ്റാ​നം റോ​ഡി​ൽ റെയി​ൽ​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​യി
Wednesday, June 12, 2024 11:07 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര- ക​റ്റാ​നം റോ​ഡി​ലെ റെയി​ല്‍​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​യ​തി​നെത്തു ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. ഒ​രുമ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​തം നി​ല​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെയാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ന്‍ ക​ട​ന്നു​പോ​കാ​ന്‍ ഗേ​റ്റ് അ​ട​ച്ചശേ​ഷം പി​ന്നീ​ട് ത​ക​രാ​റി​ലാ​കു​ക​യാ​യി​രു​ന്നു. ഗേ​റ്റ് ത​ക​രാ​റി​ലാ​യ​ത് അ​റി​യാ​തെ എ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. യാ​ത്ര​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി പി​ന്നീ​ട് വ​ഴിതി​രി​ഞ്ഞ് മ​റ്റ് റോ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യി. ക​ല്ലു​മ​ല- ക​റ്റാ​നം റോ​ഡി​ല്‍ ഗ​താ​ഗ​തക്കുരു​ക്കും അ​നു​ഭ​വ​പ്പെ​ട്ടു. റെയി​ല്‍​വേ മെ​ക്കാ​നി​ക്ക് വി​ഭാ​ഗം അ​റ്റ​കു​റ്റ​പ്പ​ണിന​ട​ത്തി ഒ​രു മ​ണി​ക്കൂ​റി​നുശേ​ഷം ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു.