ജെ.ബി. കമ്മീഷൻ റിപ്പോർട്ടിലെ 152 ശിപാർശകൾ നടപ്പിലാക്കിയെന്ന്
1545209
Friday, April 25, 2025 3:51 AM IST
ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്ന് പാസ്റ്റര്‍ ഷിബു നെടുവേലി പുല്ലാട്, ഫാ. പി.വൈ. ജെസൻ എന്നിവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കമ്മീഷന് റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. 152 ശിപാര്‍ശകള്‍ ഇതിനോടകം നടപ്പിലാക്കി. 12 എണ്ണം മന്ത്രിസഭയുടെ പരിഗണനയിലാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പദ്ധതി പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
മന്ത്രിസഭാ പരിഗണനയ്ക്ക് വിടേണ്ടവ, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ടവ എന്നിവയ്ക്കു പുറമേ നടപ്പാക്കാന്‍ കഴിയാത്ത ശിപാർശകളുമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് ക്രോഡീകരിച്ച പട്ടിക തയ്യാറാക്കും. മറ്റ് വിഷയങ്ങളില്‍ കേന്ദ്രവുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.