കുരിശുമല തീർഥാടന സമാപനം ഞായറാഴ്ച
1545225
Friday, April 25, 2025 4:00 AM IST
ചുങ്കപ്പാറ: മധ്യതിരുവതാംകൂറിലെ കുരിശുമല തീർഥാടന കേന്ദ്രമായ ചങ്ങനാശേരി അതിരൂപതയുടെ നിർമലപുരം - കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമല തീർഥാടനത്തിനു പുതുഞായറാഴ്ച തിരുനാളോടെ 27നു സമാപനമാകും.
അന്പതു നോന്പ് കാലയളവിൽ വിവിധ ഇടവകകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ വിവിധ ദിനങ്ങളിൽ ആയിരകണക്കിനാളുകളാണ് മലമുകളിലേക്ക് കുരിശിന്റെ തീർഥാടനം നടത്തിയത്.
പുതുഞായറാഴ്ച രാവിലെ ഒമ്പതിന് മലമുകളിലെ ചാപ്പലിൽ ചങ്ങനാശേരി അതിരൂപത പ്രൊക്കുറേറ്റർ ഫാ. ജയിംസ് ആന്റണി മാളിയേക്കൽ വിശുദ്ധ കുർബാന അർപ്പിക്കും.ഫാ. ജേക്കബ് വട്ടക്കാട്ട് വചന സന്ദേശം നൽകും.
തുടർന്ന് സമാപന ആശിർവാദം നേർച്ച സമർപ്പണത്തോടെ ഈ വർഷത്തെ കുരിശുമല തീർഥാടനത്തിനു സമാപനമാകും. തീർഥാടന കേന്ദ്രം ഫാ. മോബൻചുരവടിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി ഭാരവാഹികൾ തീർഥാടന ക്രമീകരണങ്ങൾക്കു ചുക്കാൻ പിടിക്കുന്നു