വാര്‍ഷിക പദ്ധതി അംഗീകരിച്ചു
1544960
Thursday, April 24, 2025 3:43 AM IST
പത്തനംതിട്ട: 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ശുചിത്വ പ്രൊജക്ടുകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം പറഞ്ഞു.
ഏറത്ത്, മല്ലപ്പള്ളി, ഇലന്തൂർ, കോന്നി, കോയിപ്രം, പന്തളം, റാന്നി ബ്ലോക്ക്പഞ്ചായത്തുകളുടെയും പ്രമാടം, റാന്നി, കോയിപ്രം, മൈലപ്ര, സീതത്തോട്, ആനിക്കാട്, മല്ലപ്പുഴശേരി, കോന്നി, ഓമല്ലൂര്‍ , പന്തളം തെക്കേക്കര, മെഴുവേലി, കോഴഞ്ചേരി, ചെന്നീര്‍ക്കര, മലയാലപ്പുഴ, കല്ലൂപ്പാറ, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിയാണ് അംഗീകരിച്ചത്.
പത്തനംതിട്ട, പന്തളം നഗരസഭകളുടെ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി - ലേബര്‍ ബജറ്റ്, പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതി എന്നിവയ്ക്കും സമിതി അംഗീകാരം നല്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാർ, അംഗങ്ങള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.