മുന്‍വിരോധത്താല്‍ വീടുകയറി അതിക്രമം: യുവാവ് അറസ്റ്റിൽ
1545223
Friday, April 25, 2025 4:00 AM IST
തിരുവല്ല: കൊലപാതക കേസലെ പ്രതിയുടെ കുടുംബവുമായി സഹകരിക്കുന്നതിലെ വിരോധം കാരണം വീട്ടില്‍ കയറി അതിക്രമം കാട്ടിയ സംഘത്തിലെ ഒരാളെ തിരുവല്ല പോലീസ് പിടികൂടി. ഇരവിപേരൂര്‍ കിഴക്കന്‍ ഓതറ തൈക്കാട് അമ്പഴത്താംകുന്നില്‍ രതീഷാണ് (37) അറസ്റ്റിലായത്. 22ന് രാത്രി ഒന്‍പതിനാണ് സംഭവം.
കഴിഞ്ഞ 13 ന് കിഴക്കന്‍ ഓതറയിലുണ്ടായ കത്തിക്കുത്തില്‍ മനോജ് (48) കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി ഈസ്റ്റ് ഓതറ തൈക്കാട്ടില്‍ വീട്ടില്‍ വിക്രമന്റെ കുടുംബവുമായി, നക്രാംപുറത്തുപടി തൈക്കാട് കിഴക്കന്‍ വീട്ടില്‍ രാജനും വീട്ടുകാരും സഹകരിക്കുന്നതില്‍ പ്രകോപിതരായി മൂവര്‍ സംഘം ഇയാളുടെ വീട്ടില്‍ കമ്പിവടിയും മരക്കമ്പുകളുമായി അതിക്രമിച്ചു കയറുകയായിരുന്നു.
പ്രതികള്‍ രാജനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മൊഴിയില്‍ പറയുന്നു. എഎസ്ഐ മിത്ര വി. മുരളി രേഖപ്പെടുത്തി. എസ്ഐ പി. എസ്. സനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.