ഫ്രാന്‍സിസ് പാപ്പായ്ക്ക് ചങ്ങനാശേരി അതിരൂപതയുടെ പ്രണാമം ഇന്ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍
1545217
Friday, April 25, 2025 4:00 AM IST
ചങ്ങനാശേരി: ആഗോള കത്തോലിക്കാ സഭയെ ഒരു വ്യാഴവട്ടക്കാലം നയിച്ച് നിത്യതയിലേക്കു കടന്നുപോയ ഫ്രാന്‍സിസ് പാപ്പായ്ക്ക് പ്രണാമമര്‍പ്പിച്ചു ചങ്ങനാശേരി അതിരൂപത സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പളളിയില്‍ പ്രര്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന വിശുദ്ധകുര്‍ബാനയ്ക്കും തുടര്‍ന്നുള്ള ഒപ്പീസിനും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികനായിരിക്കും.
തുടര്‍ന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണവും അനുസ്മരണവും നടത്തും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ത്തോമാ സഭ അടൂര്‍ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്കോപ്പ, സുറിയാനി ഓര്‍ത്തഡോക്സ് സഭ ജറൂസലേം പാത്രിയര്‍ക്കല്‍ വികാര്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, റവ.ഡോ. തോമസ് സാമുവല്‍, കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സ്വാമി വിശാലാനന്ദ, പുതൂര്‍പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് ടി.പി. അബ്ദുള്‍ ഹമീദ്, ചങ്ങനാശരി അതിരൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും.
അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, പ്രൊക്കുറേറ്റര്‍ ഫാ. ആന്റണി മാളേക്കല്‍, ചാന്‍സിലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
അനുസ്മരണ കുർബാനയിലും സമ്മേളനത്തിലും എല്ലാ ഫൊറോനാ വികാരിമാരും അതിരൂപത-സന്യസ്ത വൈദീകർ, സമർപ്പിതർ, പാസ്റ്ററൽ-ഫൊറോനാ കൗൺസിൽ അംഗങ്ങൾ, പാരീഷ്കൗൺസിൽ അംഗങ്ങൾ, സംഘടനാ ഭാരവാഹികൾ, മതാധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.