ഭീകരവാദത്തിനെതിരേ പ്രതിഷേധവും അന്ത്യാഞ്ജലിയും
1545218
Friday, April 25, 2025 4:00 AM IST
കോന്നി : ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരവാതികളുടെ അക്രമണത്തിൽ മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോന്നി ടൗണിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചു. ഭീകരവാദത്തിനെതിരേ പ്രതിജ്ഞയുമെടുത്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ച യോഗം കെപിസിസി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മോഹനൻ മുല്ലപ്പറമ്പിൽ, ശ്യാം എസ്. കോന്നി, തോമസ് കാലായിൽ, രാജീവ് മള്ളൂർ,
സുലേഖ വി. നായർ, അർച്ചനാ ബാലൻ, ഷിജു അറപ്പുരയിൽ, ഫൈസൽ കോന്നി, റോബിൻ കാരാവള്ളിൽ, ബഷീർ കോന്നി, റോബിൻ ചെങ്ങറ സാബു മഞ്ഞക്കടമ്പൻ, മനു എന്നിവർ പ്രസംഗിച്ചു.