ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
1544941
Thursday, April 24, 2025 3:29 AM IST
പത്തനംതിട്ട: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നാടിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കിയതായി എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ജോര്‍ജ് മുണ്ടക്കയം.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ഡി.ബാബു, മുഹമ്മദ് പി. സലീം, ജില്ലാ സെക്രട്ടറി ഷഫ്ന റാഷിദ് എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.