സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഇന്ന് ജില്ലയില്‍
1544944
Thursday, April 24, 2025 3:29 AM IST
പത്തനംതിട്ട: സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി പത്തനംതിട്ടയില്‍ എത്തുന്ന എം.എ. ബേബിക്ക് ഇന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
രണ്ടിന് ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്കുന്ന സ്വീകരണത്തില്‍ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ വിവിധ പരിപാടികളിലും രക്തസാക്ഷി സ്മാരകങ്ങളിലും കുടുംബങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. രാവിലെ 7.30ന് കടമ്മനിട്ട സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് സന്ദര്‍ശനം തുടങ്ങുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നിന് മൂലൂര്‍ സ്മാരകം സന്ദര്‍ശിക്കും. തുടര്‍ന്ന് മാരാമണ്ണില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങും.