ശാലേം മാര്‍ത്തോമ്മ ഇടവക ശതോത്തര രജതജൂബിലി ഉദ്ഘാടനം 26ന്
1544956
Thursday, April 24, 2025 3:43 AM IST
പത്തനംതിട്ട: അയിരൂര്‍ ശാലേം മാര്‍ത്തോമ്മ ഇടവകയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനം 26ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും.
ജൂബിലി ഉദ്ഘാടനം ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നിര്‍വഹിക്കും. വികാരി റവ. സന്തോഷ് തോമസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ശതോത്തര രജതജൂബിലി സന്ദേശം നല്‍കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ, മിഷന് ഫീല്ഡുകള്ക്കുള്ള സഹായം, ഇടവകയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ സാം കെ. ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു.