ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടണം: ആന്റോ ആന്റണി
1544939
Thursday, April 24, 2025 3:29 AM IST
പത്തനംതിട്ട: അയല്‍രാജ്യം സ്പോണ്സര് ചെയ്യുന്ന ഭീകരവാദത്തെ നമ്മുടെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് ആന്റോ ആന്റണി എംപി. കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചും മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച യോഗവും മെഴുകുതിരി ദീപം തെളിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും അതിനെ ആരുവിചാരിച്ചാലും അടര്‍ത്തി മാറ്റാനാകില്ലെന്നും എംപി പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ കാശ്മീര്‍ ജനതയെ വിശ്വാസത്തില്‍ എടുത്ത് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടും ജാഗ്രതയോടും പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ആന്റോ ആന്റണി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ എ. സുരേഷ്കുമാർ, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ജോണ്സണ് വിളവിനാൽ, എം.ആര് ഉണ്ണികൃഷ്ണന് നായർ, റോജി പോള്‍ ഡാനിയേൽ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം,
നേതാക്കളായ അബ്ദുള്‍കലാം ആസാദ്, റെജി താഴമൺ, പി.കെ ഇക്ബാല്‍, അജിത് മണ്ണിൽ, അന്‍സര്‍ മുഹമ്മദ്, റെനീസ് മുഹമ്മദ്, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, ജോമോന് പുതുപറമ്പില്‍, സജി അലക്സാണ്ടർ, ബിനു മൈലപ്ര, എസ്. അഫ്സൽ, പി.കെ ഗോപി, എം. സുബൈർ, അബ്ദുള്‍ ഷുക്കൂര്‍, എം.എ ഷെര്‍ഖാൻ, ഹനീഫ താന്നിമൂട്ടില്‍, രാജു വെട്ടിപ്പുറം, ജിനു ഓമല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.