ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യമേറെ: മന്ത്രി
1544946
Thursday, April 24, 2025 3:39 AM IST
പത്തനംതിട്ട: ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. തെങ്ങുംകാവ് എസ്എന്‍ഡിപി ശാഖാ ഓഡിറ്റോറിയത്തില്‍ ഗുരുശ്രീ പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം നേരിടുന്ന ആപത്തുകളും വിപത്തുകളും ഗുരുദേവന് വളരെ നേരേത്തേ കണ്ട് ഇതിനെല്ലാം പരിഹാര നിര്‍ദേശങ്ങള്‍ അദ്ദേഹം തന്നെ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.
ശ്രീനാരായണാ ശാസ്ത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് പുരസ്കാര വിതരണം നടന്നത് സുനില്‍ മംഗലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മന്ത്രി ഗജരാജശില്പം നല്കി ആദരിച്ചു.
കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജനീഷ് കുമാര്‍ എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിച്ചു. കലാതിലകം, കലാപ്രതിഭ എന്നിവരെ പി.വി. ജയന് സ്വര്‍ണ മെഡല്‍ നല്കി ആദരിച്ചു.
വിനോദ് ഇളകൊള്ളൂർ, ബിനു കെ.സാം, കരുണാകരന പരുതിയാനിക്കൽ, എസ്.വി. പ്രസന്നകുമാര്‍, പി.ജി. സുനില്‍കുമാർ, ടി.എസ്. ശ്രീകുമാര്‍, രാജി മഞ്ചാടി, രമേശ് ആനപ്പാറ, വി.എൻ.ശാന്തകുമാര്‍, ബി.ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.