പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരെ തടഞ്ഞതായി പരാതി
1544955
Thursday, April 24, 2025 3:39 AM IST
പത്തനംതിട്ട : മലേറിയ രോഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ആനപ്പാറ തോലിയാനിക്കരയില്‍ പരിശോധനയ്ക്കായി എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതായി പരാതി.
ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്ന് വിവരാവകാശ പ്രവര്ത്തകന് റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്.
മുന്‍കൂര്‍ നോട്ടീസ് നല്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്. 80ലധികം ബംഗാളികളെ പാര്‍പ്പിച്ചിരിക്കുന്ന വിവരം മറക്കാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥരെ വീട്ടില്‍ കയറി പരിശോധന നടത്താന്‍ അനുവദിക്കാതിരുന്നതെന്ന് റഷീദ് ആനപ്പാറ പറഞ്ഞു.