മരിയൻ കോളജിൽ 10-ാമത് അന്തർദേശീയ കിക്ക്ബോക്സിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു
1544942
Thursday, April 24, 2025 3:29 AM IST
കുട്ടിക്കാനം: മരിയൻ കോളജിൽ 30 വരെ നടക്കുന്ന 10-ാമത് അന്തർദേശീയ കിക്ക്ബോക്സിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു. വാക്കോ ഇന്ത്യ കേരള അസോസിയേഷനും മരിയൻ കോളജിലെ ഹെൽത്ത് ആൻഡ് വെൽനെസ് ഡിപ്പാർട്ട്മെന്റും ചേർന്നാണ് പരിശീലന ക്യാമ്പ് സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ, അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
ഏകദേശം 200 കായികപ്രതിഭകൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. കിക്ക്ബോക്സിംഗിനെ പറ്റി ആഴത്തിൽ പഠിക്കാൻ സാധിക്കുന്നതോടൊപ്പം ആഗോള തലത്തിൽ അംഗീകരിക്കപ്പെടുന്ന പരിശീലന മാതൃകകൾ വഴി താരങ്ങൾക്ക് അത്യുന്നതമായ പരിശീലനം ലഭ്യമാകുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ കായികതാരങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ ക്യാമ്പ് പുതിയ അനുഭവങ്ങളും അറിവുകളും പകരുന്ന പ്രധാന വേദിയായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.