കോഴഞ്ചേരി സി. കേശവന് സ്ക്വയര്‍ ഉദ്ഘാടനം നാളെ
1544953
Thursday, April 24, 2025 3:39 AM IST
കോഴഞ്ചേരി: കോഴഞ്ചേരി ടൗണില്‍ നവീകരിച്ച സി. കേശവന് സ്ക്വയറിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യാതിഥിയായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഗ്രാമപഞ്ചായത്തംഗം ഗീതു മുരളി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍,
ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സുരാജ്, ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് മോഹന്‍ ബാബു, വൈസ് പ്രസിഡന്റ് വിജയന് കാക്കനാടന് എന്നിവര്‍ പ്രസംഗിക്കും.
കേരളീയ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലത്തിലെ നിവര്‍ത്തന പ്രക്ഷോഭ കാലത്ത് സി. കേശവന് കോഴഞ്ചേരിയില്‍ നടത്തിയ പ്രസംഗത്തിന്റെ സ്മരണാര്‍ഥം നിര്‍മിച്ച സ്ക്വയര്‍ 2018ലെ മഹാ പ്രളയത്തേത്തുടര്‍ന്ന് തകർന്ന അവസ്ഥയിലായിരുന്നു.
റിബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സി.കേശവന് സ്ക്വയര്‍ നവീകരിച്ചിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പത്തനംതിട്ട ഡിവിഷന് എക്സിക്യുട്ടീവ് എന്ജിയര് എസ്. അനിത പറഞ്ഞു.