വീരോചിത ജീവിതം നയിക്കണം: മാര്‍ സേവേറിയോസ്
1544951
Thursday, April 24, 2025 3:39 AM IST
കൊറ്റനാട്: തിന്മകളോടു പൊരുതുകയും ആവശ്യമുള്ളവ മാത്രം ശ്രവിച്ച് അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന വീരോചിത ജീവിതം നയിക്കണമെന്ന് സഖറിയ മാര്‍ സേവേറിയോസ്. കൊറ്റനാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഗീവര്‍ഗീസിന്റെ പാതയെ മനസിലാക്കുമ്പോള്‍ അത്തരം ഒരു അനുഭവം ജീവിതത്തിലേക്കു കൊണ്ടുവരാന്‍ കഴിയും. ഇന്ദ്രിയങ്ങളെ മനസുകൊണ്ട് കടിഞ്ഞാണിട്ട് വിവേകത്തെ അവബോധമനസില് കുടിയിരുത്തുകയാണ് വേണ്ടതെന്നും മാര്‍ സേവേറിയോസ് അഭിപ്രായപ്പെട്ടു.
തോമസ് ജോണ്സണ് കോര്‍ എപ്പിസ്കോപ്പ, മാത്യൂസ് റമ്പാൻ, ഫാ. സൈമണ്‍ വര്‍ഗീസ്, ഫാ. എം. ജെ. ജോണ്‍, ഫാ. ഏബ്രഹാം ശാമുവേല്‍, ഫാ. ജോജി മാത്യൂസ്, ഫാ. ജോബി ജോസഫ് മാത്യു, ഫാ.സിജു മാത്യൂസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
പെരുന്നാളിന്റെ സമാപനദിവസമായ ഇന്നലെ കുര്‍ബാനയേ തുടര്‍ന്ന് പ്രദക്ഷിണവും മധ്യസ്ഥ പ്രാര്‍ഥനയും നടന്നു. കൊടിയിറക്കോടെ പെരുന്നാള്‍ സമാപിച്ചു.