പൊന്മേലില് പോത്ത ഏബ്രഹാം കത്തനാരുടെ അനുസ്മരണം 26ന്
1544957
Thursday, April 24, 2025 3:43 AM IST
കോഴഞ്ചേരി: പൊന്മേലില് പോത്ത ഏബ്രഹാം കത്തനാരുടെ 90-ം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും 26ന് രാവിലെ ഒമ്പതിനു കാട്ടൂര്‍ സെന്റ് ആല്‍ബര്‍ട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും.
ന്യൂഡല്‍ഹി ഗുഡ്ഗാവ് രൂപത വികാരി ജനറല്‍ മോണ്‍. വിനയാനന്ദ് അധ്യക്ഷത വഹിക്കും. ഡോ.ഏബ്രഹാം മാത്യു പൊന്മേലില് ചരിത്രാവതരണം നിര്‍വഹിക്കും. സെബാസ്റ്റ്യന്‍ ആമ്പശേരില്‍ കോര്‍ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തും.
ഫാ. തോമസ് മേപ്പുറത്ത്, ഫാ. സ്കറിയ പതാലിൽ, തിരുവനന്തപുരം മാര്‍ തെയോഫിലോസ് ട്രെയിനിംഗ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റർ. ഡോ. സ്ബീഹാ പൊന്മേലില്, ഫാ. ഏബ്രഹാം പൊന്മേലില്, ഫാ. തോമസ് പൈങ്ങോട്ട്, ഫാ.ജേക്കബ് ഇളമ്പല്ലൂർ, ഫാ. ജോസഫ് പ്ലാക്കൂട്ടം, ഫാ. ഡോ. റെനീഷ് ഗീവര്‍ഗീസ് ഏബ്രഹാം, സിസ്റ്റര്‍ ചെറുപുഷ്പം പൈങ്ങോട്, തോമസ് ഫിലിപ്പ്, ജോസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
സമ്മേളനത്തിന് മുന്നോടിയായി ദേവാലയത്തില്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹ ബലിയും നടക്കും.