അണ്ടര്‍ 9 ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്
1544954
Thursday, April 24, 2025 3:39 AM IST
പത്തനംതിട്ട: കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ സ്റ്റേറ്റ് അണ്ടര്‍ 9 ഓപ്പണ്‍ ആന്‍ഡ് ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പ് ചുട്ടിപ്പാറ സ്കൂള്‍ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയന്‍സസ് കോളജില്‍ 26, 27 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 26 ന് രാവിലെ ഒമ്പതിന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. വിമുക്തി ജില്ലാ മാനേജര്‍ സനല്‍ മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ഇരു വിഭാഗങ്ങളിലുമായി 56 കുട്ടികള്‍ പങ്കെടുക്കും.
27ന് ഉച്ചയ്ക്ക് ഒന്നിന് സമാപനസമ്മേളനം നടക്കും. പത്തനംതിട്ട നഗഭസഭ ചെയര്മാന് ടി.സക്കീര്‍ ഹുസൈൻ, നഗരസഭ കൗണ്‍സിലര്‍ എ. സുരേഷ്കുമാർ, ചുട്ടിപ്പാറ സ്കൂള്‍ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയന്‍സസ് കോളജ് പ്രിന്‍സിപ്പല്‍ ആന്‍.വി. ഈശോ എന്നിവര്‍ പങ്കെടുക്കും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സ്റ്റേറ്റ് ചെസ്ടെക്നിക്കല് കമ്മിറ്റി അംഗം ഡോ. മനോജ്കുമാർ, ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ വീണാ ശ്രീലാൽ, രാജശ്രീ. ജി, ബിനി വര്‍ഗീസ്, അല്‍ത്താഫ് ഹുസൈൻ, ഷിജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.