തെങ്ങേലി പള്ളി പെരുന്നാള്‍ കൊടിയേറ്റ് 27ന്
1544950
Thursday, April 24, 2025 3:39 AM IST
തിരുവല്ല: തെങ്ങേലി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ 61-ാം ഓര്‍മപ്പെരുന്നാളിന് 27നു രാവിലെ കൊടിയേറും. കുര്ബാനയേതുടര്ന്ന് വികാരി ഫാ. ഷിബിന്‍ തോമസ് വര്‍ഗീസ് കൊടിയേറ്റും. 27, 28, 29 തീയതികളില്‍ രാത്രി ഏഴിനു ഫാ. ഡോ. ഷാജന് വര്‍ഗീസ്, ഫാ. ജോണ്‍ ടി. വര്‍ഗീസ് കുളക്കട, ഫാ. കെ. എം. സുനില്‍ എന്നിവര്‍ വചനശുശ്രൂഷ നിര്‍വഹിക്കും.
5.45നു സന്ധ്യ നമസ്കാരവും 6.30നു ഗാന ശുശ്രൂഷയും നടക്കും. 30നു വൈകുന്നേരം 5.15നു സന്ധ്യ നമസ്കാരവും രാത്രി ഏഴിനു തലയാര്‍ ചേരിയില്‍ വര്‍ഗീസ് കോശിയുടെ ഭവനത്തില്‍ നിന്നും ഭക്തിനിര്‍ഭരമായ പ്രദക്ഷിണം 9.30നു ആശീര്‍വാദം.
മേയ് ഒന്നിന് രാവിലെ 8.15നു റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയും ശ്ലൈഹീക വാഴ് വും വെച്ചൂട്ട് നേര്‍ച്ചയും ഉച്ചകഴിഞ്ഞ് മൂന്നിന് കൊടുന്തറയില്‍ അനില്‍ കെ. ഈപ്പന്റെ ഭവനത്തില്‍ നിന്നും പ്രദക്ഷിണം, സെമിത്തേരിയില്‍ ധൂപപ്രാര്‍ഥന, ആശീര്‍വാദം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.