കോ​ഴ​ഞ്ചേ​രി: പിഐപി ക​നാ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി മു​ങ്ങി​മ​രി​ച്ച കു​ട്ടി​ക​ൾ സ​ഹ​പാ​ഠി​ക​ൾ. കി​ട​ങ്ങ​ന്നൂ​ര്‍ ശ്രീ​വി​ജ​യാ​ന​ന്ദ​ഗു​രു​കു​ല വി​ദ്യാ​പീ​ഠം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് ബി ​ഡി​വി​ഷ​നി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​ള്ള​ന്നൂ​ര്‍ കാ​രി​ത്തോ​ട്ട മ​ഞ്ജു വി​ലാ​സ​ത്തി​ല്‍ അ​ന​ന്ദു​നാ​ഥ് (15), മെ​ഴു​വേ​ലി സു​രേ​ന്ദു​ ഭ​വ​നി​ല്‍ അ​ഭി​രാ​ജ് (15)എ​ന്നി​വ​രാ​ണ് മു​ങ്ങിമ​രി​ച്ച​ത്.

കു​ട്ടി​ക​ളോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി സ്‌​കൂ​ളി​ന് ഇ​ന്ന​ലെ അ​വ​ധി​യാ​യി​രു​ന്നു. പ​ഠ​ന, പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ള്ള കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​രു​വ​രും. എ​സ്പി​സി അം​ഗം കൂ​ടി​യാ​യ അ​ഭി​രാ​ജ് സ്‌​കൂ​ളി​ലെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. ഒ​രേ ക്ലാ​സി​ല്‍ ഒ​രേ ബ​ഞ്ചി​ലി​രു​ന്ന് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ദാ​രു​ണാ​ന്ത്യം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

കു​ട്ടി​ക​ളെ കാ​ണാ​താ​യ വി​വ​ര​മ​റി​ഞ്ഞ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന ക​നാ​ലി​നു സ​മീ​പം രാ​ത്രി​ മു​ഴു​വ​ന്‍ സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്. മാ​യാ​ല​ക്ഷ്മി​യും അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

വേ​ന​ല്‍​ക്കാ​ലമാകു​മ്പോ​ള്‍ കൃ​ഷി​ക്കു വേ​ണ്ടി​യാ​ണ് ക​നാ​ലി​ല്‍ വെ​ള്ളം തു​റ​ന്നുവി​ടാ​റു​ള്ള​ത്. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും ഇ​വി​ടെ​യു​ണ്ട്. ചെ​ങ്ങ​ന്നൂ​രി​ലും പ​ത്ത​നം​തി​ട്ട​യി​ലും​നി​ന്നു വ​ന്ന സ്‌​കൂ​ബ ടീം ​ക​നാ​ലി​ലേ​ക്കു​ള്ള വെ​ള്ളമൊഴു​ക്ക് അ​ട​ച്ച​തി​നു​ശേ​ഷം മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. കുട്ടി​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്ഥ​ല​ത്തുനി​ന്നു 300 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഭാ​ഗ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​നാ​ലി​ൽ കു​ളി​ക്കാ​ൻ തി​ര​ക്ക്

പ​ന്പാ ജ​ല​സേ​ച​ന പ​ദ്ധ​തി ക​നാ​ലും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക​യും വേ​ന​ലാ​യ​തോ​ടെ കൂ​ടു​ത​ൽ വെ​ള്ളം എ​ത്തു​ക​യും ചെ​യ്ത​തോ​ടെ ദൂ​രെ​നി​ന്ന ു ​പോ​ലും കു​ട്ടി​ക​ള​ട​ക്കം ഇ​വി​ടെ കു​ളി​ക്കാ​നെത്തു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ആ​ളൊ​ഴി​ഞ്ഞ​തും വി​സ്തൃ​ത​മാ​യ ഒ​ഴുക്കും ഉ​ള്ള​തി​നാ​ൽ കു​ളി​ക്കാ​നു​ള്ള തി​ര​ക്കും ഏ​റെ​യാ​ണ്.

എ​ന്നാ​ൽ, ക​നാ​ലി​ന്‍റെ ഏ​റ്റ​വും അ​പ​ക​ടം നി​റ​ഞ്ഞ ഭാ​ഗ​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ക​നാ​ലി​ലെ ഒ​ഴു​ക്കി​ന്‍റെ ഗ​തി കൂ​ടി​യും കു​റ​ഞ്ഞു​മി​രി​ക്കും. സാ​ധാ​ര​ണ നി​ല​യി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​നാ​ൽ വെ​ള്ള​ത്തി​ന് ഉ​പ​യോ​ഗം കൂ​ടു​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം തു​റ​ന്നു​വി​ടാ​റു​ണ്ട്. ക​നാ​ലി​ലെ ഒ​ഴു​ക്കി​ന്‍റെ ഗ​തി അ​റി​യാ​തെ നി​ര​വ​ധി​യാ​ളു​ക​ൾ ഇ​തി​നോ​ട​കം ഈ​ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജാ​ഗ്ര​താനി​ര്‍​ദേശം ന​ല്കു​ന്ന ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. മെ​ഴു​വേ​ലി, ആ​റ​ന്മു​ള സ്‌​റ്റേ​ഷ​നു​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗും കു​റ​വാ​ണ്. അ​പ​ക​ട​മേ​ഖ​ല​യാ​യ ഈ ​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് കി​ട​ങ്ങ​ന്നൂ​ര്‍ വി​ജ​യാ​ന​ന്ദ വി​ദ്യാ​പീ​ഠം ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്. മാ​യാ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ഷ്ട​മാ​യ​ത് നാ​ലു പ​ത്താം​ക്ലാ​സു​കാ​രെ

പ​ത്ത​നം​തി​ട്ട: ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പ​ത്താം​ക്ലാ​സി​ന്‍റെ പൊ​തു​പ​രീ​ക്ഷ എ​ഴു​തേ​ണ്ട നാ​ല് കു​ട്ടി​ക​ളാ​ണ് ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ത്ത​നം​തി​ട്ട​യ്ക്കു ന​ഷ്ട​മാ​യ​ത്. പൊ​തു​പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്തി​വ​രു​ന്ന കാ​ല​യ​ള​വി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​ത് ജി​ല്ല​യി​ലെ ര​ണ്ട് പ്ര​മു​ഖ വി​ദ്യാ​ല​യ​ങ്ങാ​യ ഓ​മ​ല്ലൂ​ർ ആ​ര്യ​ഭാ​ര​തി ഹൈ​സ്കൂ​ളി​നും കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി എ​ച്ച്എ​സ്എ​സി​നു​മാ​ണ്.

ഓ​മ​ല്ലൂ​ർ സ്കൂ​ളി​ലെ ഇ.​എ​സ്. ശ്രീ​ശ​ര​ൺ, ഏ​ബ​ൽ ബി. ​തോ​മ​സ് എ​ന്നീ കു​ട്ടി​ക​ൾ ക​ഴി​ഞ്ഞ 19നാ​ണ് മു​ള്ള​നി​ക്കാ​ടി​നു സ​മീ​പം അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ കോ​യി​ക്ക​ൽ ക​ട​വി​ൽ മു​ങ്ങി​മ​രി​ച്ച​ത്. അ​ഞ്ച് കു​ട്ടി​ക​ളാ​ണ് ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​വ​രി​ൽ ര​ണ്ടു​പേ​രാ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ത്ത് കു​ട്ടി​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത് ആ​രും ക​ണ്ടി​രു​ന്നി​ല്ല.

സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കി​ട​ങ്ങ​ന്നൂ​രി​ലെ പി​ഐ​പി ക​നാ​ലി​ലും ഉ​ണ്ടാ​യ​ത്. ക​നാ​ൽ വെ​ള്ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കി​ട​ങ്ങ​ന്നൂ​ർ സ്കൂ​ളി​ലെ അ​ഭി​രാ​ജും അ​ന​ന്ദു​നാ​ഥും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​നാ​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് മ​ന​സി​ലാ​ക്കാ​തെ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെടു​ക​യാ​യി​രു​ന്നു.