നറുക്കെടുപ്പ് തുണച്ചു; ബിജെപി അംഗം അയിരൂരിൽ വികസനസമിതി സ്ഥിരം അധ്യക്ഷ
1508866
Tuesday, January 28, 2025 2:21 AM IST
കോഴഞ്ചേരി: അയിരൂര്‍ ഗ്രാമപഞ്ചായത്ത് വികസനസമിതി സ്ഥിരം അധ്യക്ഷയായി ബിജെപിയിലെ അനുരാധ ശ്രീജിത്ത് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ ശ്രീജാ വിമല്‍ ഗ്രാമപഞ്ചായത്തംഗത്വം രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്. എല്‍ഡിഎഫിലെ അനിതാ കുറുപ്പ്, യുഡിഎഫിലെ ശ്രീകല ഹരികുമാര്‍, ബിജെപിയിലെ അനുരാധ ശ്രീജിത്ത് എന്നിവരാണ് മത്സരിച്ചത്.
പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതിയിലുണ്ടായ രണ്ട് ഒഴിവുകള്‍ നികത്തുന്നതിലേക്ക് ആരും നാമനിർദേശം നല്കാത്തതിനാല് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മറ്റു സ്ഥിരം സമിതികളില്‍ അംഗമല്ലാതിരുന്ന പ്രഭാവതി, സോമശേഖരന്‍പിള്ള എന്നിവരെ സമിതിയിലേക്കു തെരഞ്ഞെടുത്തതായി വരണാധികാരി കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് മെംബര്‍ സിപിഎമ്മിലെ ശ്രീജാ വിമല്‍ രാജിവച്ച് 16-ാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടന്നേക്കും.