ഡോ. സാജൻ അഹമ്മദിനു നേട്ടം
1508870
Tuesday, January 28, 2025 2:21 AM IST
അടൂർ: ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. സാജൻ അഹമ്മദിന് പ്രവർത്തന മേഖലയിൽ നേട്ടം. ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നടന്ന നൂറിൽപ്പരം ആൻജിയോപ്ലാസ്റ്റിക്ളിൽ നിന്നും ടോപ് ഷോക്ക് ഇന്ത്യാ പ്രോഗ്രാമിൽ മികച്ച മൂന്നു വിജയികളിൽ ഒരാളായിട്ടാണ് ഡോ. സാജൻ തെരഞ്ഞെടുക്കപ്പെട്ടത്.
ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സെന്റ്് ജോർജ് കാർഡിയോളജി വിഭാഗം സന്ദർശിക്കാനുള്ള ക്ഷണവും ഇതിലൂടെ അദ്ദേഹത്തിനു ലഭിച്ചു. ഹൃദയത്തിന്റെ രക്തധമനികളിൽ കാൽസ്യം അടങ്ങിയ ബ്ലോക്കുകളുടെ ചികിത്സയ്ക്കായാണ് ഷോക്ക് വേവ് കൊണ്ടുള്ള ഐവിഎൽ (ഇൻട്രാ വാസ്കുലാർ ലിതോട്രിപ്സി) എന്ന ഈ രീതി സഹായകമാകുന്നത്.