പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ സമാപിച്ചു
1547547
Saturday, May 3, 2025 6:44 AM IST
പുനലൂർ: സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ സമാപിച്ചു. ഇടവക വികാരി ഫാ. ഡോ. സി .സി.ജോൺ കൊടിയേറ്റു കർമം നിർവഹിച്ചു. തുടർന്ന് കാലം ചെയ്ത മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേകം ശുശ്രൂഷകൾ നടത്തി.
അതിനുശേഷം ജില്ലയിലെ സൺഡേ സ്കൂൾ പരീക്ഷയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുളള വിദ്യാർഥികൾ എല്ലാവരും ചേർന്ന് കാലം ചെയ്ത മാർപാപ്പയ്ക്ക് അനുശോചനം അർപ്പിച്ചു. സന്ധ്യാപ്രാർഥന തുടർന്ന് വിശുദ്ധ കുർബാന വിശുദ്ധ വചനപ്രഘോഷണം എന്നിവയ്ക്ക് ഫാ. ജോൺസൺ പുതുപ്പറമ്പിൽ നേതൃത്വം നൽകി.
തുടർന്ന് പള്ളിയിൽ നിന്ന് ടി ബി ജംഗ്ഷൻ വരെ ിഭക്തിനിർഭരമായ മെഴുകുതിരി പ്രദക്ഷിണം, വിശുദ്ധ യൗസേപ്പിന്റെ രൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം എന്നിവ നടന്നു. നൂറുകണക്കിനാളുകൾ പ്രദക്ഷിണത്തെ ആശിർവദിച്ചു.
നടപ്പന്തലിൽ ഫാ. ജോബിൻ പൂവണ്ണത്തിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പള്ളിയിലെ പ്രാർഥന ശുശ്രൂഷകൾക്ക് റവ. ഫാ. ജോസ് മുണ്ടുവേലിൽ ഫാ. സിറിൽ എന്നിവർ നേതൃത്വം നൽകി.തുടർന്ന് യൗസേപ്പിന്റെ കുരിശടിയിൽ പ്രാർഥന ശുശ്രൂഷകൾ നടത്തി.സമാപന ആശിർവാദത്തോടുകൂടി ശുശ്രൂഷകൾ ര്യവസാനിച്ചു. തിരുനാളിന്റെ പ്രധാന ദിവസമായ മേയ് ഒന്നിന് രാവിലെ ഏഴുമണിക്ക് പ്രഭാത പ്രാർഥന നടന്നു.
പുനലൂർ രൂപതയുടെ മുൻ വികാരി ജനറലും ഇപ്പോൾ ഐടിഎ പ്രിൻസിപ്പലുമായ ഫാ. വിൻസന്റ് ഡിക്രൂസ് വചന സന്ദേശം നൽകി.ആഘോഷമായ തിരുനാൾ കുർബാനയും തിരുനാൾ സന്ദേശവും റവ. ഫാ. ജോബിൻ പൂവണ്ണത്തിൽ നിർവഹിച്ചു. തുടർന്ന് ദേവാലയത്തിനു ചുറ്റും ഭക്തിനിർഭരമായ ദേവാലയ പ്രദക്ഷിണ റാസയും ഗ്രോട്ടോ പ്രദക്ഷിണ പ്രാർഥനയും നടത്തി.
ദേവാലയത്തിൽ പ്രവേശിച്ച് സമാപന പ്രാർഥന നടത്തി. കൊടിയിറക്ക്, നേർച്ച വിളമ്പ് എന്നിവയും നടന്നു.
തിരുനാളിന് ഇടവകയുടെ സെക്രട്ടറി റെജി പുന്നാറ, കമ്മറ്റി അംഗങ്ങളായ ഫ്രാൻസിസ് ബോബൻ,രാജു,മേബിള്‍, എലിസബത്ത്,റാണി ടീച്ചർ, കുഞ്ഞുമോൾ, ബോസ് എന്നിവർ നേതൃത്വം നൽകി.നേർച്ച പ്രത്യേകമായി സ്പോൺസർ ചെയ്തത് രാജു തയ്യിലും മറ്റു നേർച്ചകൾ ഇടവകക്കാർ എല്ലാവരും കൂടെ ചേർന്നു നിർവഹിക്കുകയും ചെയ്തു.
എല്ലാ ശുശ്രൂഷകൾക്കും ഇടവക വികാരി ഫാ. ഡോ. ജോൺ സിസി നേതൃത്വം നൽകി. സിസ്റ്റർ. ഏബല്‍ സിസ്റ്റർ.ബർണടിൻ എന്നിവരും തിരുനാളിൽ സംബന്ധിച്ചു. നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.യൗസേപ്പിന്റെ തിരുനാൾ ഭക്തിനിർഭരമായി കൊണ്ടാടുവാൻ സഹായിച്ച ഏവർക്കും ഇടവക വികാരി നന്ദി അറിയിച്ചു.