ലഹരി നാടിനെ തകർക്കുന്ന വിപത്ത് : ബിഷപ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്
1547549
Saturday, May 3, 2025 6:44 AM IST
ആയൂർ: ലഹരി കുടുംബങ്ങളും, തലമുറകളെയും നശിപ്പിച്ച് യുവതലമുറയെ കാർന്ന് തിന്നുന്ന വിപത്താണന്നും ,ലഹരിക്കെതിരെ മലങ്കര കാത്തലിക് അസോസിയേഷൻ ആയൂർ വൈദിക ജില്ല എടുത്തിരിക്കുന്ന കാമ്പയിന് പൂർണ പിന്തുണ നൽകുമെന്നും, മൂവാറ്റുപുഴ രൂപത അധ്യക്ഷനും കെസിബിസി മദ്യനിരോധന സമിതി ചെയർമാനുമായ ബിഷപ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് പറഞ്ഞു.
മലങ്കര കാത്തലിക് അസോസിയേഷൻ നേതൃത്വത്തിൽ നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
എം സി എ ജില്ലാ വൈദിക ഉപദേഷ്ടാവ് ഫാ. അരുൺ ഏറത്ത് മുഖ്യപ്രഭാഷണം നടത്തി. ഇളമാട് മലങ്കര കത്തോലിക്ക പള്ളി യിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജേക്കബ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ആയൂർ ജില്ലാ വികാരി ഫാ .ജോൺ അരീക്കൽ ,ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കോശി, ട്രഷറർ ഐസക്ക്, മേജർ അതിരൂപത സമിതി അംഗം അനിലബിജു എന്നിവർ പ്രസംഗിച്ചു.