തഴമേല്‍ മലങ്കര കത്തോലിക്ക പള്ളിയില്‍ തിരുനാളിന് നാളെ കൊടിയേറും
1547548
Saturday, May 3, 2025 6:44 AM IST
അഞ്ചല്‍ : തഴമേല്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് നാളെ വൈകുന്നേരം ആറിന് കൊടിയേറും. പെരുന്നാള്‍ 11 ന് സമാപിക്കും.
നാളെ വൈകുന്നേരം 4.30 ന് സന്ധ്യാനമസ്കാരം, വി. കുര്‍ബാന തുടര്‍ന്ന് വികാരി ഫാ. ബോവസ് മാത്യു കൊടിയേറ്റും. വൈകുന്നേരം ഏഴിന് കുരിശടിയിലേക്ക് പ്രദക്ഷിണവും ധൂപപ്രാര്‍ഥനയും നേര്‍ച്ചവിതരണവും നടക്കും. അഞ്ചിന് വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരവും വിശുദ്ധ കുര്‍ബാനയ്ക്കും മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ. ജോഷ്വാമാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികനായിരിക്കും.
തുടര്‍ന്ന് കുരിശടിയിലേക്ക് പ്രദക്ഷിണവും ധൂപപ്രാര്‍ഥനയും നേര്‍ച്ചവിതരണവും നടക്കും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരം, ആറിന് വി. കുര്‍ബാന തുടര്‍ന്ന് കുരിശടിയിലേക്ക് പ്രദക്ഷിണവും, ധൂപപ്രാര്‍ഥനയും, നേര്‍ച്ചവിതരണവും നടക്കും. റവ. ഫാ. വർഗീസ് ചാമക്കാലായില്‍, ഫാ. സാജന് പീടികയില്‍, റവ. ഡോ. വർഗീസ് നടുതല എന്നിവര്‍ നേതൃത്വം നല്‍കും.
ഒൻപതിന് വൈകുന്നേരം 4.30 ന് സന്ധ്യാനമസ്കാരത്തിനും, വി. കുര്ബാനയ്ക്കുംഇടമുളയ്ക്കല് ഇടവക വികാരി ഫാ. തോമസ് മരോട്ടിമൂട്ടില്‍ മുഖ്യകാര്‍മികനായിരിക്കും.
തുടര്ന്ന്ആറിന് തിരുനാള്‍ റാസയും ചെമ്പെടുപ്പും നടക്കും. പള്ളിയില്‍ നിന്നും പുറപ്പെടുന്ന റാസ ഞാറയ്ക്കാട്, വക്കംമുക്ക്, ചൂരക്കുളം, തഴമേല്‍ ഓര്‍ത്തഡോക്സ് പള്ളി കുരിശടി വഴി ദേവാലയത്തില്‍ തിരിച്ചെത്തും. കുരിശടിയില്‍ ധൂപപ്രാര്‍ഥന, നേര്‍ച്ചവിളമ്പ്, ആകാശദീപക്കാഴ്ചകള് എന്നിവ നടക്കും.
10 ന് വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരം, വി. കുര്‍ബാന, റവ. ഫാ. സാം തോമസ് മണലുശേരില് മുഖ്യകാര്‍മികനായിരിക്കും. സമാപന ദിവസമായ 11 ന് രാവിലെ ഒൻപതിന് പ്രഭാതനമസ്കാരവും, ആഘോഷമായ പെരുന്നാള്‍ കുര്‍ബാനയും നടക്കും. തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറല്‍ വെരി. റവ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്കോപ്പ മുഖ്യാകാര്മികനായിരിക്കും.
തുടര്‍ന്ന് കുരിശടിയില്‍ ധൂപപ്രാര്‍ഥനയും, ഊട്ടുനേര്‍ച്ചയും കൊടിയിറക്കും നടക്കും.പരിപാടികള്‍ക്ക് വികാരി ഫാ. .ബോവസ് മാത്യു, സഹവികാരി ജോസഫ് വടക്കേടത്ത്, ട്രസ്റ്റി ഷിബു ബേബി, സെക്രട്ടറി ജോസ് ഉമ്മന്‍, പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ രാജു അരേശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കും.