കൊ​ല്ലം : സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ നാ​ലാം വാ​ര്‍​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ന പു​രോ​ഗ​തി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സ് വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​മാ​യി ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​ത്തി​ന്‍റെ കാ​ഴ്ച​ക​ള്‍​ക്കൊ​പ്പം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന പ​രി​പാ​ടി​ക​ളു​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​തെ​ന്ന് ഉ​റ​പ്പാ​ക്കി.

സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, ഏ​ജ​ന്‍​സി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ജ്ജ​മാ​ക്കേ​ണ്ട സ്റ്റാ​ളു​ക​ള്‍, ഇ​ത​ര ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ആ​ക​ര്‍​ഷ​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ആ​ശ്രാ​മം മൈ​താ​ന​ത്ത് 11 മു​ത​ല്‍ 17 വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​മേ​ള​യും. സ​ബ് കള​ക്ട​ര്‍ നി​ഷാ​ന്ത് സി​ഹാ​ര, എ​ഡി​എം ജി. ​നി​ര്‍​മ​ല്‍ കു​മാ​ര്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ല്‍. ഹേ​മ​ന്ത് കു​മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.