സിദ്ധാർഥൻ അനുസ്മരണം
1515610
Wednesday, February 19, 2025 5:52 AM IST
നെടുമങ്ങാട്: കേരള മൺപത്രാ നിർമാണ സമുദായ സഭ നെടുമങ്ങാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിദ്ധാർഥന്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു. സംസ്ഥാന ട്രഷറർ സി.കെ. ചന്ദ്രൻ ഉൽഘടനം ചെയ്ത. ശാഖ പ്രസിഡന്റ് വിനോദ് അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന വക്താവ് യുവരാജ്ഗോകുൽ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അർജുനൻ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല രാധാകൃഷ്ണൻ, ഡിസിസി സെക്രട്ടറി, നെട്ടിറച്ചിറ ജയൻ, കൗൺസിലർമാരായാ ഫാത്തിമ, സുമയ്യ മനോജ്, വിനോദിനി, കെഎംഎസ് എസ് ജില്ലാ പ്രസിഡന്റ് അനീഷ് ജി. വെമ്പായം, കുറക്കോട് ബിനു, സാവിത്രി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.