ഉളളൂര്‍ കൃഷിഭവന്റെ നടീല്‍യജ്ഞത്തിന് തുടക്കമായി
1515608
Wednesday, February 19, 2025 5:52 AM IST
മെഡിക്കല്‍ കോളജ്: കേശവദാസപുരം, പട്ടം, മെഡിക്കല്‍ കോളേജ് വാര്‍ഡുകളില്‍ വിഷുക്കണി നടീല്‍ യജ്ഞത്തിന് ഉള്ളൂര്‍ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ തുടക്കമായി. വാര്‍ഡ് കൗണ്‍സിലര്‍ അംശു വാമദേവന്റെ അധ്യക്ഷതയില്‍ വി.കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നുവാര്ഡുകളിലുമായി 100 വീടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
മുളക്, വെണ്ട, ചീര, വഴുതന, തക്കാളി എന്നിവയുടെ അത്യുല്‍പ്പാദന ശേഷിയുള്ള തൈകളാണ് നടുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. അനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ അജിത് രവീന്ദ്രന്, ജോസഫ് വിജയന്, കേശവദാസപുരത്തെ മുതിര്‍ന്ന കര്ഷകന് രവീന്ദ്രന്, കൃഷിഭവന് ഉദ്യോഗസ്ഥരായ വിനിത, സുഷ, ശരത്ത് എന്നിര്‍ പങ്കെടുത്തു.