മണ്ഡലം ഭാരവാഹികള്‍ ചുമതലയേറ്റു
1515607
Wednesday, February 19, 2025 5:52 AM IST
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ചുമതലയേറ്റെടുപ്പു യോഗം വെള്ളറട മണ്ഡലം പ്രസിഡന്റ് അജയന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ഉദ്ഘാടനം ചെയ്തു. അനീഷ സന്ദീപ് മണ്ഡലം വൈസ് പ്രസിഡന്റായും സംഘടനാ ചുമതുള്ള ജനറല്‍ സെക്രട്ടറിയായി ജിജോ സ്റ്റാന്‍ലിയും തെരഞ്ഞെടുക്കപ്പെട്ടു.
മണ്ഡലം സെക്രട്ടറിമാരായി ഷാജി പഞ്ചാകുഴി, അഖില്‍ കൂതാളി, അനു ചായംപൊറ്റ, ഷിജിന് ആനപ്പാറ, അഡ്വ അജിത് പന്നിമല, വിജിന് പൊന്നാമ്പി, അന്‍വര്‍ പനച്ചമൂട്, മിഥുന് പന്നിമല, അനു കാരമുട്, ജയ്സണ്‍ മലയിന്‍കാവ്, ഷിജി വെള്ളറട എന്നിവര്‍ ചുമതലയേറ്റു. മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് നന്ദി രേഖപ്പെടുത്തി.