പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിന് 55-ാം റാങ്ക്
1515280
Tuesday, February 18, 2025 2:20 AM IST
പത്തനാപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്തു ‘കേരള റാങ്കിംഗിൽ 'പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിന് 55ാം റാങ്ക്. സർവകലാശാലകളും കോളജുകളും ഉൾപ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രഥമ റാങ്കിംഗിൽ പങ്കെടുത്തത്.
ദേശീയതലത്തിലുള്ള എൻഐആർഎഫ് മാതൃകയുടെ ചുവടുപിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്ക് തയാറാക്കിയത്. സെന്റ് സ്റ്റീഫൻസ് കോളജിൽ മൂന്ന് ഗവേഷണ ഡിപ്പാർട്ട്മെന്റുകളും അഞ്ച് പിജി ഡിപ്പാർട്ട്മെന്റുകളും എട്ട് യുജി ഡിപ്പാർട്ട്മെന്റുകളും ഉണ്ട്. എറണാകുളത്ത് നടന്ന അവാർഡ്ദാന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ബിജു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.