മാണിക്കോട് മഹാശിവരാത്രി മഹോത്സവത്തിന് തുടക്കമായി
1515601
Wednesday, February 19, 2025 5:49 AM IST
വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷനായിരുന്നു. വൈദ്യുത ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം അടൂർ പ്രകാശ് എംപിയും മീഡിയ സെന്ററും പോലീസ് എയിഡ് പോസ്റ്റും കോലിയക്കോട് എൻ. കൃഷ്ണൻ നായരും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കലാശ്രേഷ്ട പുരസ്കാരം സിനിമാതാരം മല്ലിക സുകുമാരനു ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ സമ്മാനിച്ചു.
വയ്യേറ്റ് കെ. സോമൻ സ്മാരക പുരസ്കാരം ഡോ. സതീഷ് കുമാറിനു മന്ത്രി വീണാ ജോർജും സമ്മാനിച്ചു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ. ഷീലകുമാരി, ഫാ. ജോസ് കിഴക്കേടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. അസീനബീവി,
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ഉഷാകുമാരി, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് അർജുനൻ സരോവരം, സെക്രട്ടറി പി. വാമദേവൻപിള്ള, എൽ.എസ്. മഞ്ചു, ഇ.എ. സലിം, ബിനു എസ്. നായർ, പിജി ബിജു, മാണിക്യമംഗലം ബാബു തുടങ്ങിയവർ പ്ര സംഗിച്ചു. വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയ അഫ്സൽ റാഫി, ഊർമിള അഗസ്ത്യ എന്നിവരെ അനുമോദിച്ചു.