വെ​ള്ള​റ​ട: സം​സ്ഥാ​ന ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ഹ​രി​ത ക​ലാ​ല​യപു​ര​സ്‌​കാ​രം കാ​ര​ക്കോ​ണം സി​എ​സ്ഐ ​ന​ഴ്‌​സിം​ഗ് കോ​ള​ജി​നു ല​ഭി​ച്ചു.

മാ​ലി​ന്യ സം​സ്‌​ക​ര​ണം, ജ​ല​സു​ര​ക്ഷ, ഊ​ര്‍​ജ​സം​ഭ​ര​ണം, ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ വ്യ​വ​സ്ഥാ​പി​ത​മാ​യ ഹ​രി​ത പ​രി​പാ​ല​ന നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് മാ​തൃ​കാ​പ​ര​മാ​യ സ​മ്പ്ര​ദാ​യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ആ​വി​ഷ്‌​ക​രി​ച്ച​തി​നാ​ണ് പു​ര​സ്‌​കാ​രം ലഭിച്ചത്.

മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്കും വി​ല​യി​രു​ത്ത​ലു​ക​ള്‍​ക്കും ശേ​ഷ​മാ​യിരുന്നു ഫലപ്ര​ഖ്യാ​പ​നം.