മനുഷ്യച്ചങ്ങല
1515609
Wednesday, February 19, 2025 5:52 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മനുഷ്യ ചങ്ങല തീര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പാറശാല മണ്ഡലം പ്രസിഡന്റ് സതീഷ് അധ്യക്ഷനായി. കെപി സി സെക്രട്ടറി ഡോ. ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോണ്‍, മുന്‍ പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അനൂപ് പാലിയോട്, ജില്ലാ സെക്രട്ടറി വിജയശ്രീ, നിയോജകമണ്ഡലം ഭാരവാഹികളായ ശാലിനി, അഭിലാഷ്,
സുരേഷ് വട്ടപറമ്പില്‍, കെഎസ്യു ജില്ലാ സെക്രട്ടറി ഗോകുല്‍, കൊറ്റാമം ലിജിത്ത്, ജെ. കെ. ജസ്റ്റിന് രാജ്, മണികണ്ഠന്, സുജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.