കോർപ്പറേറ്റ് താല്പര്യം സംരക്ഷിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നു: ചെന്നിത്തല
1515281
Tuesday, February 18, 2025 2:20 AM IST
കൊല്ലം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിൽ നിയമ സംഹിതകൾ കേർപ്പറേറ്റ് താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല.
കൊല്ലത്ത് യുടിയുസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ആർ.എസ് ഉണ്ണി അനുസ്മരണവും ട്രേഡ് യൂണിയൻ സെമിനാറും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അസംഘടിത മേഖലയിലെ തൊഴിലാളി സംരക്ഷണത്തിനായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണം. തൊഴിലാളികൾ മനുഷ്യരാണെന്ന അടിസ്ഥാനത്തിലുള്ള നിയമങ്ങൾക്ക് പകരം യന്ത്രസമാനമായി തൊഴിലാളികളെ കാണുന്ന നിയമങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുടിയുസി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ അധ്യക്ഷത വഹിച്ചു. എ.എ. അസീസ്, പി.കെ. ഗുരുദാസൻ, കെ.എസ്. വേണുഗോപാൽ, ടി.സി.വിജയൻ, ഇടവനശേരി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.