ചാല മോഷണം; നാഗാലാന്‍ഡ് സ്വദേശി അറസ്റ്റില്‍
1515597
Wednesday, February 19, 2025 5:49 AM IST
പേരൂര്‍ക്കട: ചാലയിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് 7,000 രൂപ കവര്‍ന്നതിന് നാഗലാന്‍ഡ് സ്വദേശി കൃഷ് ണ ലംക്റ്റ (22) അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചാലയിലെ മൊത്തവ്യാപാര സ്ഥാപനമായ എസ്ആര്‍ടി വെജിറ്റബിള്‍ മാര്‍ട്ടിന്റെ മുന്‍വശം കുത്തിത്തുറന്നായിരുന്നു മോഷണം.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതരസംസ്ഥാനക്കാരനാണ് മോഷ്ടാവെന്നു മനസിലായി. കാലിലുണ്ടായിരുന്ന നീളത്തിലുള്ള ടാറ്റൂ സ്റ്റിക്കറും ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലുള്ള പരിശോധനകളുമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.
ഫോര്‍ട്ട് സിഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്സിപിഒമാായ വിനോദ് കുമാര്‍, ഷിബു എന്നിവരാണ് പ്രതിയെ കിഴക്കേക്കോട്ട ഭാഗത്തുനിന്നു കസ്റ്റഡിയിലെടുത്തത്.
അമ്പലത്തറ മില്‍മ ബൂത്തില്‍ സമാനമായ രീതിയില്‍ മോഷണം നടത്തി 33,000 രൂപ കവര്‍ന്നതും കൃഷ്ണയാണെന്നു ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.