അശാസ്ത്രീയ ഹൈമാസ്റ്റ് നിർമാണമെന്ന് ആക്ഷേപം
1515088
Monday, February 17, 2025 5:55 AM IST
വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തില്‍ പാലിയോട് ജംഗ്ഷനില്‍ അശാസ്ത്രീയമായി സ്ഥാപിക്കുന്ന ഹൈമാസ് ലൈറ്റിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. പാലിയോട് പെരുങ്കടവിള റോഡില്‍ ചാമവളയിലോട്ട് തിരിയുന്ന വളവില്‍ ഇടുങ്ങിയ സ്ഥലത്താണ് ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാനം നിര്‍മിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ വന്നു തിരിഞ്ഞു പോകുന്നതും നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ളതുമായ സ്ഥലത്ത് ഇത്തരത്തില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കും.
ലൈറ്റ് ജംഗ്ഷനില്‍ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആനാവൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.