തെങ്ങുവിള പള്ളിമുക്ക് - പറിങ്കിമാംവിള റോഡ് ഉദ്ഘാടനം ചെയ്തു
1515086
Monday, February 17, 2025 5:55 AM IST
കുണ്ടറ: നവീകരിച്ച തെങ്ങു വിള പള്ളിമുക്ക് - പറിങ്കിമാംവിള റോഡ് പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റെജി കല്ലംവിള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി. അഭിലാഷ്, യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപള്ളി സലീം, മണ്ഡലം പ്രസിഡന്റ് പെരുമ്പുഴ ഗോപൻ, പഞ്ചായത്ത് അംഗങ്ങളായ സാം വർഗീസ്, അനിജി ലുക്കോസ്, വിള വീട്ടിൽ മുരളി,
പൊതുപ്രവർത്തകരായ മത്തായി പണിക്കർ, തോമസ് മത്തായി, സി.ടി. ജോൺ, പി.എം. ഷാജി, കോശി, സി.വി. ഇടിക്കുള തുടങ്ങിയവർ പ്രസംഗിച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്.