സ്നേഹവീട് കലാസാഹിത്യ സമിതി ജില്ലാ സമ്മേളനം
1515081
Monday, February 17, 2025 5:55 AM IST
കൊട്ടാരക്കര: സ്നേഹവീട് കലാസാഹിത്യ സാംസ്കാരിക സമിതിയുടെ ജില്ലാ സമ്മേളനം നടന്നു. കൊട്ടാരക്കര നാഥൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സാഹിത്യകാരി ബൃന്ദ പുനലൂർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അനിൽ പന്തപ്ലാവ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭാ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണ മേനോൻ, സാംസ്കാരിക പ്രവർത്തകരായ ഗൗതം രാജീവ്, കെ.ബി. സുരേഷ് കുമാർ, സെക്രട്ടറി മീനം രാജേഷ്, ശ്രീജാ ഗോപൻ, ശ്രീജ. എസ്. പിള്ള, ജയ, ജ്യോതി കൃഷ്ണൻ, വീണാ സുനിൽ, ആശാ അഭിലാഷ്, സുനിൽകുമാർ, ആശാ റാണി തുടങ്ങിയവർ പ്രസംഗിച്ചു.
പുരസ്കാരങ്ങൾ വിതരണം ചെയ്തു. കവിയരങ്ങ്, ഗാനമേള,കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു.