വന്യജീവികളുടെ ആക്രമണം തടയാന്‍ വനംവകുപ്പിന് സംവിധാനങ്ങള്‍ ഒരുക്കണം
1497007
Tuesday, January 21, 2025 1:03 AM IST
കാഞ്ഞങ്ങാട്: ജില്ലയിലെ മലയോര മേഖലയില്‍ കാട്ടിനുള്ളില്‍ നിന്ന് നാട്ടിലിറങ്ങി വന്യജീവികള്‍ നടത്തുന്ന ആക്രമണം തടയാന്‍ ജില്ലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കണമെന്ന് എന്‍സിപിഎസ് ജില്ലാ ഭാരവാഹികളുടെ യോഗം വനംമന്ത്രിയോട് ആവശ്യപ്പെട്ടു.
ആനകളും പുലിയും കാട്ടുപോത്തും അടക്കമുള്ള വന്യജീവികള്‍ നാട്ടില്‍ ഇറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും ജനങ്ങളുടെ സ്വൈര്യജീവിതം തടസപ്പെടുത്തുന്നതും അതീവ ഗുരുതരമായ സാഹചര്യമാണ്.
അതു തടയാന്‍ ആയുധങ്ങളും വാഹനങ്ങളും കൂടുതല്‍ സേനാംഗങ്ങളെയും നല്‍കണം.
വന്യജീവികളുടെ ശല്യം തീര്‍ത്തും ഇല്ലാതാക്കുന്നതിന് തടസം കേന്ദ്രസര്‍ക്കാര്‍ നിയമമാണെന്നും അതിനു സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും എന്‍സിപിഎസ് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു.
സി. ബാലന്, രാജു കൊയ്യന്‍, ടി. നാരായണന്, ഉദിനൂര്‍ സുകുമാരന്‍, എ.ടി. വിജയന്, ഒ.കെ. ബാലകൃഷ്ണന്, സീനത്ത് സതീശന്, ഹമീദ് ചേരങ്കൈ, രാഹുല്‍ നിലാങ്കര, എം.ടി.പി. ഹാരിസ്, നാസര്‍ പള്ളം എന്നിവര്‍ പ്രസംഗിച്ചു.