കേന്ദ്രസര്‍വകലാശാലയില്‍ ദേശീയ ശില്പശാലയ്ക്ക് തുടക്കം
1497004
Tuesday, January 21, 2025 1:03 AM IST
പെരിയ: കേരള കേന്ദ്രസര്‍വകലാശാലയില്‍ ജന്തുശാസ്ത്രവിഭാഗം ഡ്രോസോഫില (പഴയീച്ച) ഗവേഷണവും പഠനവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാല തുടങ്ങി. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. വിന്‍സന്റ് മാത്യു ഉദ്ഘാടനം ചെയ്തു.
ബംഗളുരു സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ജനറ്റിക്സിലെ പ്രഫസര്‍ എച്ച്.എ. രംഗനാഥ് മുഖ്യപ്രഭാഷണം നടത്തി. മൈസൂര്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ വി. വാസുദേവ്, കേരള കേന്ദ്രസര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. ഇന്ദ്രാശിഷ് ഭട്ടാചാര്യ, സ്കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസ് ഡീന്‍ പ്രഫ.കെ. അരുണ്‍ കുമാര്‍, പ്രോഗ്രാം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.എച്ച്.പി. ഗുരുശങ്കര, ഡോ.പി.എ. സിനു എന്നിവര്‍ പ്രസംഗിച്ചു.
ശില്പശാല വെള്ളിയാഴ്ച സമാപിക്കും.